പെരുമ്പാവൂർ: വെങ്ങോല പാലായിക്കുന്നിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഇറാം ഗ്രൂപ്പ് വൈസ് ചെയർമാൻ പൗലോസ് തേപ്പാല സൗജന്യമായി നൽകിയ ഇസിജി മെഷ്യൻ, സക്കിംഗ് മെഷ്യൻ എന്നിവ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മെഡിക്കൽ ഓഫീസർ ഡോ.അനിതാ ഷേണായിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പൗലോസ് തേപ്പാല, കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ. എൻ.സുകുമാരൻ, ടി. എം. കുര്യാക്കോസ്, എം.പി. ജോർജ്, എം.ബി.ജോയി, ജോമോൻ തുടങ്ങിയവർ സംസാരിച്ചു.