kerala

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ വയനാട് വാഴവറ്റ സ്വദേശികൾ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇന്നലെ സർക്കാരിന്റെ വാദം പൂർത്തിയായതിനെത്തുടർന്നാണ് ജസ്റ്റിസ് കെ. ഹരിപാൽ ഹർജി വിധിപറയാൻ മാറ്റിയത്. നിയമാനുസൃതമാണ് മരം മുറിച്ചതെന്ന പ്രതികളുടെ വാദത്തെ സർക്കാർ എതിർത്തു. ഉത്തരവനുസരിച്ചല്ല മരം മുറിച്ചുകടത്തിയതെന്നും, പ്രതികളും സംഘവും ചേർന്ന് ധാരാളം സ്ഥലങ്ങളിൽ നിന്ന് മരംമുറിച്ചിട്ടുണ്ടെന്നും സർക്കാർ വാദിച്ചു. പ്രതികൾക്കെതിരെ 41 കേസുകൾ നിലവിലുണ്ട്. എന്നാൽ ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നില്ല. വിശദമായ അന്വേഷണം അനിവാര്യമാണെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണ് സിംഗിൾബെഞ്ച് ഹർജികൾ വിധിപറയാൻ മാറ്റിയത്.

റോജിയെ അറസ്റ്റുചെയ്യുന്നത് വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിച്ചു.