പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ശാലേം പ്രദേശത്തെ കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും പ്രവർത്തകരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശത്തെ നൂറോളം വീടുകളിൽ അരിയും പച്ചക്കറിയുമടങ്ങുന്ന ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ.അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, വെങ്ങോല മണ്ഡലം പ്രസിഡന്റ് വി. എച്ച്. മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ.എൻ. സുകുമാരൻ, ടി.എം.കുര്യാക്കോസ്, എം.പി. ജോർജ്, എം.ബി.ജോയി, രാജുമാത്താറ, അലി മൊയ്തീൻ, എം.കെ.ഖാലിദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ടീച്ചർ, പി.കെ. യാക്കോബ് ,യൂത്ത് കോൺഗ്രസ് നേതാക്കളായ ജീസ് മാത്യു, ബിനോയ് ടി.വി.മോബി തുടങ്ങിയവർ സംസാരിച്ചു.