ആലുവ: മദ്ധ്യവയസ്‌കൻ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പരേതനായ പടിഞ്ഞാറെ ആനിക്കാട് സെയ്തുമുഹമ്മദിന്റെ മകൻ അബ്ബാസാണ് (52) മരിച്ചത്. ഇന്നലെ പുലർച്ചെ ആറോടെ കുട്ടമശേരി പന്തലാങ്ങപ്പടിയിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടനെ ആലുവയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറായിരുന്നു. മാതാവ്: ആസിയ. ഭാര്യ: താജു. മക്കൾ: തൻസീറ, തസ്‌നി. സഹോദരങ്ങൾ: ജബ്ബാർ, അലി, ഐഷാബീവി, സൗദ.