kumba1
പൊക്കാളി നെൽകൃഷി യന്ത്രവത്കരണം തൊഴിലാളികളിലേക്ക് പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: കാംകോയുടെ ഗാർഡൻ ടില്ലർ കുമ്പളങ്ങിയിൽ ഇനി നിലമൊരുക്കും. കർഷകത്തൊഴിലാളിയായ ശ്രീജിത്ത് അനിയെ ടില്ലർ ഉപയോഗിക്കാൻ പരിശീലിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീജ ബാബു തോമസ്,​ വൈസ് പ്രസിഡന്റ് പി.എ. സഗീർ ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, വാർഡ് മെമ്പർമാരായ ജാസ്മിൻ രാജേഷ്,​ സജീവ് ആന്റണി,​ ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ നിത സുനിൽ,​ മെറ്റിൽഡ മൈക്കിൾ എന്നിവർ സംസാരിച്ചു. കുമ്പളങ്ങിയിലെ പ്രമുഖ കർഷകനായ മാത്യു കോച്ചേരിയുടെ പാടത്തായിരുന്നു ചടങ്ങ്. അടുത്തവർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് യന്ത്രവത്കരണം വ്യാപിപ്പിക്കുമെന്ന് എം.എൽ.എ അറിയിച്ചു. വെള്ളം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾ ശരിയായി ചെയ്തെങ്കിലേ യന്ത്രവത്കരണം വിജയകരമായി നടത്തുവാൻ സാധിക്കുകയുള്ളുവെന്നും ഇതിന് കർഷകർക്ക് ബോധവത്കരണം നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കാംകോ, എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയം, കുമ്പളങ്ങി കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.