kumba2
ജോർജ് കൊല്ലശാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നോർത്ത് സെന്റ്.ജോസഫ് എൽ.പി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: ജോർജ് കൊല്ലശാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നോർത്ത് സെന്റ്.ജോസഫ് എൽ.പി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയർമാൻ ജോൺ പഴേരി അദ്ധ്യക്ഷത വഹിച്ചു. നെൽസൻ കോച്ചേരി, മാർട്ടിൻ ആന്റണി, ബാബു വിജയാനന്ദ്, ആന്റണി പഴേരി, ലിൻസൻ കടുങ്ങാംപറമ്പിൽ, കെ.എം. ഭാസ്കരൻ, കെ.ജി. പൊന്നൻ, ആന്റണി ആലുംപറമ്പിൽ, ക്യാപ്ടൻ ബെന്നി, ജോസഫ് കണ്ണികാട്ട്, എച്ച്.എം. മോദി ജോൺ എന്നിവർ പ്രസംഗിച്ചു