vaccine
ഏലൂർ നഗരസഭയിൽ ഫെയ്ത്ത് സിറ്റി ചർച്ചിൽ അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നു

കളമശേരി: ഏലൂർ നഗരസഭയിൽ ജില്ലാ ലേബർ ഓഫീസിലെ അസി. ഓഫീസർ ടി. ജോസിയുടെ നേതൃത്വത്തിൽ 270 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഫെയ്ത്ത് സിറ്റി ചർച്ചിൽ വാക്സിൻ നൽകി. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ, പി.എ.ഷെറീഫ്, ദിവ്യാ നോബി, കൗൺസിലർമാർ , ആരോഗ്യ പ്രവർത്തകർ , അംഗൻവാടി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.