ksu
കെ.എസ്.യു പ്രവർത്തകർ ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡ് ഉപരോധിക്കുന്നു

ആലുവ: ഗർഭിണിയായ യുവതിയെ ഭർത്താവും സംഘവും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ ആലുവ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. പൊലീസ് തടഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസീം ഖാലിദ്, ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ്, ഫാസിൽ ഹുസൈൻ, ലത്തീഫ് പുഴിത്തറ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ജില്ലാ സെക്രട്ടറി മിവാ ജോളി, അബ്ദുൾ വഹാബ്, മരിയ തോമസ്, ലിയ വിനോദ്, മുഹമ്മദ് നിസാം, സഫ്വാൻ ബഷീർ, സൽമാൻ മാനപ്പുറത്ത്, ഇമ്തിയാസ് അഹമ്മദ്, ഹാഫിസ് ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

ശക്തമായ നടപടിയെടുക്കണമെന്ന് മഹിള അസോസിയേഷൻ
ആലങ്ങാട് സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആലങ്ങാട് പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടത്തിൽ പറമ്പിൽ മുഹമ്മദലി ജവഹറാണ് ഭാര്യ നൗലത്തിനെ ക്രൂരമായി മർദ്ദിച്ചത്. പ്രതികൾക്കെതിരിൽ ശക്തമായ നടപടിയെടുക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആലങ്ങാട് ഏരിയ സെക്രട്ടറി ശ്രീലത ലാലു ആവശ്യപ്പെട്ടു. നേതാക്കളായ ഐശ്വര്യ സാനു, കെ.കെ. സാജിത, ശ്രീദേവി സുധി എന്നിവരും യുവതിയെ സന്ദർശിച്ചു.