തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ താത്ക്കാലിക ജീവനക്കാരെ ചൊല്ലി തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ബഹളം വച്ചു. ദിവസവേതനാടിസ്ഥാനത്തിൽ 19 പേരെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിപക്ഷം ബഹളം വച്ചത്. റവന്യൂ വിഭാഗത്തിൽ 15 പേരെയും എൻജിനിയറിംഗ് വിഭാഗത്തിൽ നാലുപേരെയും നിയമിക്കാനുള്ള നീക്കം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു. ഈ നിയമനത്തിന് സർക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമനം കുടുംബശ്രീ വഴിയോ,ഇംബ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ വേണമെന്നാണ് ചട്ടമെന്ന് കൗൺസിലർ പി.സി മനൂപ് പറഞ്ഞു. അതേസമയം, ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് സർക്കാരിനെ അറിയിച്ചിരുന്നെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.