fg

കൊച്ചി: ജില്ലയിൽ പ്രതിദിന കൊവിഡ് വ്യാപനം ആയിരത്തിന് മുകളിൽ ആശങ്കയുളവാക്കി തുടരുന്നു. ഇന്നലെ 1194 പേർ രോഗമുക്തി നേടിയെങ്കിലും 1116 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് ആശ്വാസത്തിന് വക നൽകുന്നതല്ല. ടെസ്റ്റ് പോസിറ്റിവിറ്റീവ് നിരക്ക് ഗണ്യമായി കുറഞ്ഞിട്ടും രോഗവ്യാപനത്തിൽ അത് പ്രതിഫലിക്കുന്നില്ല. ഇന്നലെ 7.81 ആയിരുന്നു ജില്ലയിലെ ടി.പി.ആർ. നിരക്ക്. 4 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം വ്യാപിച്ചു. സമ്പർക്ക വ്യാപനത്തിന്റെ നിരക്കും ഉയർന്നുതന്നെയാണ്.

 ജില്ലയിൽ ഇപ്പോൾ ചികിത്സയിലുള്ളവർ............... 12094
 പുതുതായി നിരീക്ഷണത്തിലുള്ളവർ..................... 1855

 നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം......... 36876.

 ഹെൽപ്പ് ലൈൻ

വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)