youth-con
ഡി.വൈ.എഫ്.ഐക്കെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഡി.വൈ.എഫ്.ഐയുടെ അധോലോക മാഫിയ ബന്ധവും സ്വർണ്ണക്കടത്തിലെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ഹാരിസ്, അബ്ദുൾ റഷീദ്, സി റാജ് ചേനക്കര, സി.സി. സജീന്ദ്രൻ, ലിയാവിനോദ് രാജ്, ആൽഫിൻരാജൻ, പി.എച്ച്.എം. ത്വൽഹത്ത്, ശരത് നാരായണൻ, എം.എസ്. സനു, അനീഷ് കോമ്പാറ, ജാസ് കോമ്പാറ, അമീർഷ എന്നിവർ സംസാരിച്ചു.