കൊച്ചി: വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി റിട്ട.ജഡ്ജിയെ നിയമിക്കണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി യോഗത്തിൽ കെ.കെ. പീതാംബരൻ അദ്ധ്യക്ഷതവഹിച്ചു മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ.വി.ആർ. രമിത മുഖ്യാത്ഥിതിയായി. ഗോപാലകൃഷ്ണൻ, അർജുൻ ഗോപിനാഥ്, സുരേഷ്, യുവജന മണ്ഡലം പ്രസിഡന്റ് മധു മാടവന, ഏരിയ പ്രസിഡന്റ് രാജേന്ദ്രൻ, ബിജു എന്നിവർ പ്രസംഗിച്ചു.