കൊച്ചി: ചെന്നൈ ഐ.ഐ.ടി കാമ്പസിൽ കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തിയ ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണന്റെ (23) മൃതദേഹം പിതാവ് രഘുനാഥിന്റെ ഏറ്റുമാനൂരിലെ തറവാട് വീടായ ആരാമത്തിന്റെ വളപ്പിൽ ഇന്ന് രാവിലെ സംസ്കരിക്കും.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കാക്കനാട് പടമുകൾ നോയൽ ആർക്കേഡിയ ഫ്ളാറ്റിലാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം പത്തുവർഷമായി താമസം. ഐ.എസ്.ആർ.ഒയുടെ ആലുവ കീഴ്‌മാട്ടുള്ള എ.പി.ഇ.പി യൂണിറ്റിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് രഘുനാഥ്.
കുസാറ്റിൽ ബി.ടെക് മെക്കാനിക്കൽ പഠനത്തിന് ശേഷമാണ് ഉണ്ണിക്കൃഷ്ണൻ ചെന്നൈ ഐ.ഐ.ടിയിൽ ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്ററായി നാലുമാസം മുമ്പ് പോയത്.
കാക്കനാട് ഇൻഫോപാർക്കിലെ ഐ.ബി.എസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ് അമ്മ ഷീബ. സഹോദരൻ മാധവ് കളമശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്.