suneeth-ravi-51

പറവൂർ: മിനിലോറി ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിലിടിച്ച് ഭർത്താവ് മരിച്ചു. കരുമാല്ലൂർ മനക്കപ്പടി തോപ്പിൽ അമൃതംവീട്ടിൽ സുനീത് രവിയാണ് (51) മരിച്ചത്. ഭാര്യ ബീന പരിക്കുകളോടെ രക്ഷപ്പെട്ടു. ആലുവ​ - പറവൂർ റോഡിൽ മനക്കപ്പടി ആനച്ചാലിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. ലോറി ഡ്രൈവർ തന്നെയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സുനീത് ചെന്നൈ സ്വദേശിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഭാര്യവീട്ടിലേക്ക് കൊണ്ടുപോയി. മക്കൾ : പ്രീതി, അമ്യത. പിതാവ് : രവി. മാതാവ്:​ സു​രഭി.