ncp
എൻ.സി.പി മണ്ഡലം കമ്മിറ്റി കളമശേരി നഗരസഭയ്ക്കുമുമ്പിൽ നടത്തിയ ധർണ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ട കളമശേരി നഗരസഭയിൽ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയപ്രകാശ് ആവശ്യപ്പെട്ടു. കളമശേരി നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായി. അദ്ദേഹം പറഞ്ഞു. കളമശേരി മണ്ഡലം പ്രസിഡന്റ് അബ്ദുൽകരീം നടക്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി എറണാകുളം ജില്ലാ പ്രസിഡന്റ് അനൂബ് റാവുത്തർ, ഹെൻട്രി സിമന്തി, സമദ് ഇടക്കുളം, ടി.കെ. സിയാദ്, മുഹമ്മദ് മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.