കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ കരിയർ സംശയ നിവാരണ പരിപാടി സംഘടിപ്പിക്കുന്നു. കൊവിഡാനന്തര ഉപരിപഠനം എന്ന വിഷയത്തിൽ ഈ മാസം മാസം 8 നാണ് പരിപാടി നടത്തുന്നത്. ഈ മാസം 7 ന് ഉച്ചയ്ക്ക് 2ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്. 0484 2422458 എന്ന നമ്പറിലോ deeekm.emp.lbr@kerala.gov.in എന്ന ഇ - മെയിൽ വഴിയോ രജിസ്റ്റർ ചെയ്യാം.