തൃക്കാക്കര: പട്ടാളക്കാരനെ കാക്കനാട്ടെ ഒരുസ്വകാര്യ ലോഡ്ജിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെരൂർ അമ്പാത്തുവീട്ടിൽ ഹരിശങ്കറിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 29ന് ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തുമണിയായിട്ടും മുറിയുടെ വാതിൽ തുറക്കാതായതോടെ ലോഡ്ജിലെ ജീവനക്കാരൻ തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. തൃക്കാക്കര പൊലീസെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നു. രാജസ്ഥാൻ ബോർഡറിൽ ജോലിചെയ്യുകയായിരുന്ന ഹരിശങ്കർ അവധിയിൽ എത്തിയതായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പഞ്ചാബിലേക്ക് സ്ഥലംമാറ്റമായതിനെക്കുറിച്ചുള്ള മനോവിഷമമാണ് ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.