mani-mayampilly-47

പറവൂർ: കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും നാടക, സീരിയൽ, സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ – 47) നിര്യാതനായി. 25 വർഷത്തിലേറെയായി കലാരംഗത്തു സജീവമായിരുന്നു. തൃശൂർ കോട്ടപ്പുറം സ്വദേശിയായ ഇദ്ദേഹം ചേന്ദമംഗലത്തായിരുന്നു താമസം. തൃശൂർ യമുന എന്റർടെയ്‌നേഴ്‌സിന്റെ 'കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച' എന്ന നാടകത്തിൽ ഇരട്ടവേഷത്തിൽ കാഴ്ചവച്ച പ്രകടനമാണ് 2015 – 2016ലെ കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിക്കൊടുത്തത്. ചേർത്തല ജൂബിലി, ഓച്ചിറ നിള, തിരുവനന്തപുരം അസിതാര തുടങ്ങി കേരളത്തിലെ ഒട്ടേറെ നാടക സമിതികളുടെ ഭാഗമായിട്ടുണ്ട്. ഇന്ദുലേഖ, ചന്ദനമഴ, കുങ്കുമപ്പൂവ് തുടങ്ങി അനേകം സീരിയലുകളിലും ജോമോന്റെ സുവിശേഷങ്ങൾ ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു. സംസ്‌കാരം ഇന്ന് 12ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്.