കിഴക്കമ്പലം: പഞ്ചായത്തിലെ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓണത്തിന് വിഷരഹിത ജൈവ പച്ചക്കറിക്കായുള്ള വിത്തിടൽ കർഷക തൊഴിലാളി ചോതി സുബ്രഹ്മണ്യൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.ഡി.ജോയി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.എം. അൽത്താഫ്, എൻ.പി. സണ്ണി, എൽദോ സ്ലീബ, സിൽബി എൽദോ, ലീല പത്രോസ്, ലളിത ശശി,എൽദോ ജേക്കബ്, പി.വി. ജോസ് എന്നിവർ പങ്കെടുത്തു