കോലഞ്ചേരി: കേരള മഹിളാസംഘം സ്ത്രീധന പീഡനത്തിനെതിരെ വനിതാ കൂട്ടായ്മ എന്ന മുദ്രാവാക്യമുയർത്തി കുന്നത്തുനാട് മണ്ഡലത്തിലെ നാല് കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. പൂതൃക്ക പഞ്ചായത്തിലെ മീമ്പാറയിൽ നടന്ന സമരം ജില്ലാ കമ്മിറ്റിയംഗം മോളി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോളി സാജു അദ്ധ്യക്ഷയായി. പാലയ്ക്കാമറ്റത്ത് മണ്ഡലം പ്രസിഡന്റ് മോളി സ്‌കറിയ ഉദ്ഘാടനം ചെയ്തു ലീല തങ്കച്ചൻ അദ്ധ്യക്ഷയായി. തിരുവാണിയൂർ പഞ്ചായത്തിലെ നടുക്കുരിശിൽ നടന്ന സമരം മണ്ഡലം സെക്രട്ടറി ലീലാമ്മ രാജൻ ഉദ്ഘാടനം ചെയ്തു. ചിന്നമ്മ അദ്ധ്യക്ഷയായി. മഴുവന്നൂർ പഞ്ചായത്തിലെ സമരം മണ്ഡലം കമ്മിറ്റിയംഗം സുജ ഗോപാലൻ ഉദ്ഘാടനം ചെയ്തു.