police
സർവീസിലിരിക്കെ മരണപെട്ട പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായ നിധി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കളമശേരി സി.എച്ച്.ക്യൂവിൽ വച്ച് കൈമാറുന്നു

കളമശേരി: സർവീസിലിരിക്കെ മരണപ്പെട്ട ജുഗുനു ശശിധരൻ, അനിൽ എന്നിവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി എറണാകുളം റൂറൽ കൊച്ചി സിറ്റി ജില്ലകളിലെ പോലീസുദ്യോഗസ്ഥരിൽ നിന്നും സമാഹരിച്ച കുടുംബ സഹായനിധി കളമശേരി ഡി.എച്ച്.ക്യുവിൽ നടന്ന ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് കൈമാറി. കുടുംബ സഹായനിധിയായി ജുഗുനു ശശിധരന്റെ കുടുംബത്തിന് 12,87,750 രൂപയും ,അനിലിന്റെ കുടുംബത്തിന് 12,99,850 രൂപയുമാണ് കൈമാറിയത്. ചടങ്ങിൽ കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി സി.ആർ. ബിജു, സംസ്ഥാന വൈസ്.പ്രസിഡന്റ് ഷിബുരാജ്, ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം പ്രസിഡന്റ് ഇ. കെ അനിൽകുമാർ, എറണാകുളം റൂറൽ കൊച്ചി സിറ്റി ജില്ലകളിലെ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.