കൊച്ചി: ജൂലായ് 10 മുതൽ 20 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സ്ത്രീധന വിരുദ്ധ കാമ്പെയിൻ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു. ബ്ലോക്ക് തലങ്ങളിൽ സെമിനാറുകളും യൂണിറ്റ് തലങ്ങളിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുക്കലുമാണ് പരിപാടി.
ഇന്ധന - പാചക വാതക വിലവർധനയ്ക്കെതിരെ ആറിന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തും. മൂവാറ്റുപുഴയിലെ പോക്‌സോ കേസിൽ പ്രതികളെ പിന്തുണയ്ക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും റഹിം വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, എസ്.കെ.സജീഷ്, പ്രിൻസി കുര്യാക്കോസ്, സോളമൻ സാജു തുടങ്ങിയവർ പങ്കെടുത്തു.