കുറുപ്പംപടി: കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ അംഗം പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.സുബ്രമണ്യൻ, ബേബി തോപ്പിലാൻ ,അസി. രജിസ്ട്രാർ എൻ. എ. മണി, അസി: ഡയറക്ടർ കെ.ഹേമ, സുനിൽ .കെ എന്നിവർ പ്രസംഗിച്ചു.