തൃപ്പൂണിത്തുറ: മരട് നഗരസഭയിൽ ഇ - പേയ്മെന്റ് സംവിധാനം നിലവിൽ വന്നു. ഇൻഫർമേഷൻ കേരളാ മിഷന്റെ നേതൃത്വത്തിലാണ് ഈ സംവിധാനം നടപ്പാക്കിയത്. www.maradu.lsgkerala.gov.in. എന്ന വെബ്സൈറ്റ് വഴിയാണ് ഇത് സാധ്യമാകുന്നത്. കൊവിഡ് കാലത്ത് ഓഫീസിൽ വരാതെതന്നെ വസ്തു നികുതി അടക്കുന്നതിനും, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, മറ്റ് സാക്ഷ്യപത്രങ്ങൾ എന്നിവ ലഭിക്കുന്നതിനുമുള്ള ഈ സംവിധാനം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.