തൃപ്പൂണിത്തുറ : കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധ ധർണ. താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന സമരം എം.എൽ.എ കെ. ബാബു. ഉദ്ഘാടനം ചെയ്തു. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കിടപ്പു രോഗികൾക്ക് മരുന്നുകൾ ലഭിക്കാത്തതതെന്ന് സമരക്കാർ ആരോപിച്ചു. ഡി. സി .സി ജനറൽ സെക്രട്ടറി ആർ.വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ പി.സി. പോൾ, കെ. കേശവൻ, കൗൺസിലർമാരായ കെ.വി.സാജു , ഡി. അർജുനൻ, പി.ബി. സതീശൻ, റോയ് തിരുവാങ്കുളം, വിജയകുമാർ , എൽസി കുര്യാക്കോസ്, രോഹിണി എന്നിവർ പ്രസംഗിച്ചു.