മൂവാറ്റുപുഴ: പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കേശവദേവ് അനുസ്മരണസമ്മേളനം നടന്നു. എം. പി.രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിന് ശേഷം വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം.കെ.ഭാസ്കരൻ, പീറ്റർ, എം.എം.പ്രഭാകരൻ, ബേബി ജ്യോതിലക്ഷ്മി, പി. എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.