മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ പി.കേശവ് ദേവ് അനുസ്മരണത്തിൽ റിട്ട.അദ്ധ്യാപകൻ എം.എസ്. ദേവദാസ് പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ജയേഷ് , കവയത്രി സീബ എം.എസ് , ആർ.രവീന്ദ്രൻ,ലൈബ്രറി സെക്രട്ടറി ആർ.രാജീവ്,എം.എം.രാജപ്പൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ പി.കേശവദേവ് അനുസ്മരണം മൂവാറ്റുപുഴ എസ്.എൻ.ബിഎഡ് കോളേജ് റിട്ടേ. പ്രിൻസിപ്പൽ രാഘവൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കല സാഹിത്യസംഘം ജില്ല കമ്മിറ്റി അംഗം എൻ.വി.പീറ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം. കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.