n
രായമംഗലം ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ നിർവഹിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 240 കട്ടിലുകളാണ് പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം പ്രസിഡന്റ് എൻ.പി.അജയകുമാർ നിർവഹിച്ചു. വൈസ് പ്രിസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് വികസനകാര്യ ചെയർമാൻ ബിജു കുര്യാക്കോസ്,ബിജി പ്രകാശ്, കെ.കെ.മാത്തുക്കുഞ്ഞ്, ജോയ് പൂണേലിൽ, ഉഷാദേവി, കുര്യൻപോൾ, അസിസ്റ്ററ്റ് സെക്രട്ടറി ഗോപകുമാർ. ആർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ജിഷ എന്നിവർ പങ്കെടുത്തു.