m
മുളവൂർ അറേക്കാട് ദേവീക്ഷേത്രാങ്കണത്തിൽ കര നെൽക്കൃഷിയാരംഭിക്കുന്നത്തിന് മുന്നോടിയായി സ്ഥലം സന്ദർശിക്കാനെത്തിയ കൃഷി ഓഫീസർ എം.ബി. രശ്മി, ലൈലാബി, വി.ഡി.സിജു, എ.ജി. ബാലകൃഷ്ണൻ എന്നിവർ

മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് രാമംഗലം സബ്ഗ്രൂപ്പിന് കീഴിലുള്ള മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ദേവസ്വം ബോർഡ്, കൃഷി വകുപ്പ്, ക്ഷേത്രം ഉപദേശക സമിതി എന്നിവർ കരനെൽ കൃഷി ആരംഭിക്കും. കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി പായിപ്ര കൃഷി ഓഫീസർ എം.ബി.രശ്മി, അസിസ്റ്റന്റ് കൃഷി ഓഫീസർ ലൈലാബി എന്നിവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണൻ, സെക്രട്ടറി വി.ഡി.സിജു ക്ഷേത്രം ഉപദേശക സമിതി അംഗം പ്രതീഷ് പ്രഭാകരൻ എന്നിവർ പങ്കെടുത്തു.