കോതമംഗലം: ആദ്യകാല കേരളാ കോൺഗ്രസ് നേതാവ് നാടുകാണി കല്യാടിക്കൽ (ചന്ദ്രൻകുന്നേൽ) ലൂക്ക (86) നിര്യാതനായി. കീരംപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കീരംപാറ പഞ്ചായത്ത് മെമ്പർ, കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോണി (കീരംപാറ പഞ്ചായത്ത് മുൻ മെമ്പർ), ആലീസ്, ജോളി (റിട്ട.ഫെഡറൽ ബാങ്ക്), ടോമി (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജോഷി (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), ഷാജു (ജി.എച്ച്.എസ്.എസ് നിറമരുതൂർ,കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്), ലൗലി, ലിൻസി (ഖത്തർ), മരുമക്കൾ: വത്സ, മാത്യു, സ്റ്റെല്ല, മേരി, ലിസി, ഷീന, ഡെന്നി, ഷിബു.