vd-satheesan
സ്ത്രീധന പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ് അശോകപുരം കാർമ്മൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ സന്ദർശിച്ചപ്പോൾ

യുവതിയെ വി.ഡി. സതീശൻ സന്ദർശിച്ചു

ആലുവ: സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് അശോകപുരം കാർമ്മൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതുവരെ പൊലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും പ്രതിയെ രക്ഷപെടുന്നതിന് വേണ്ടിയാണെന്നും സതീശൻ ആരോപിച്ചു.

മിസ്ഡ് കോൾ അടിച്ചാൽ സ്ത്രീകൾക്ക് പരിരക്ഷ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയാണ്. പ്രഖ്യാപനങ്ങളിലെ സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയാണ് പുറത്ത് വരുന്നത്. പരാതി ലഭിച്ചിട്ടും കൃത്യസമയത്ത് ഇടപെടാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം 'മകൾക്കൊപ്പം' എന്ന പേരിൽ ആരംഭിച്ച സ്ത്രീധന വിരുദ്ധ കാമ്പയിൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിദ്യാർത്ഥി യുവജന സംഘടനകളും സാംസ്‌കാരിക സംഘടനകളും ഏറ്റെടുക്കണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിച്ചു. അൻവർ സാദത്ത് എം.എൽ.എയും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.