വൈപ്പിൻ: കാർഷിക വിഭവങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി ഞാറയ്ക്കൽ കൃഷിഭവനിൽ നടന്ന ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മിനി രാജു, സ്ഥിരംസമിതി അദ്ധ്യക്ഷൻ ചെറിയാൻ വാളൂരാൻ, കെ. എം. ദിനേശൻ , അസി. ഡയറക്ടർ ടി. വി. സൂസന്ന, കൃഷി ഓഫീസർ ഏഞ്ചല സിറിയക് എന്നിവർ സംസാരിച്ചു.