വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ മേഖലയിലൂടെ തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് 9 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് പദ്ധതിയനുസരിച്ച് ചെറുകിട ,ഇടത്തരം കച്ചവടക്കാർക്കും വ്യവസായികൾക്കും, കർഷകർക്കും 6.4 ശതമാനം പലിശ നിരക്കിലും വായ്പ നല്കും. 10000 രൂപ വരെ പഠനാവശ്യത്തിന് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭിക്കും. അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിൽ, ബാങ്ക് പ്രസിഡന്റും കൊച്ചി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ അഡ്വ: കെ.വി.എബ്രഹാം പതാക ഉയർത്തി.