photo
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള 10000 രൂപ പലിശ രഹിത വായ്പ പദ്ധതി ഞാറക്കൽ സർവീസ് സഹകരണ ബാങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഞാറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. എസ്. കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള 10000 രൂപ പലിശ രഹിത വായ്പാ പദ്ധതി ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് സിസിലി ജോസ്, ബോർഡ് അംഗങ്ങളായ പ്രൈജു ഫ്രാൻസിസ്, ഇ. എ. ദിലീപ് കുമാർ, കെ. എം. രാധാകൃഷ്ണൻ, പ്രഷീല സാബു, വാർഡ് അംഗം ആശാ ടോണി, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.