കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബ്, എ ആൻഡ് എഫ് ലൈബ്രറി, ലൈബ്രറി ആൻഡ് ആർട്ട്സ് ,കല്ലാല എന്നീ ലൈബ്രറികളിൽ 'വീട്ടുമുറ്റത്ത് പുസ്തകം" പദ്ധതിക്ക് തുടക്കമായി. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ബിജു, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിനേഷ് ജനാർദ്ദനൻ എന്നിവർ വിവിധ ലൈബ്രറികളിൽ ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. ലൈബ്രറി ഭാരവാഹികളായ ബിജു ജോൺ, ബിജു മാവിൻ ചോട്, ടി.കെ.സാജു, പി.എം.രാജൻ, പി.വി. ബെന്നി, എ.എ. ബാബു, ഷീബ അനിൽ, നീതുവിക്രമൻ കെ.വി.ബാബു, സൗമ്യപ്രഭാ സുധൻ എന്നിവർ സംസാരിച്ചു.