pj-anil
ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മയുടെ നെൽകൃഷി ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നടീൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടായി തരിശു കിടന്നിരുന്ന കൊറ്റം പുഞ്ചപാടശേഖരത്ത് രണ്ടാംഘട്ട നെൽകൃഷിയാരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നടീൽ ഉദ്ഘാടനം നടത്തി. ബോർഡ് അംഗങ്ങളായ എൻ. അജിത്കുമാർ, എം.കെ. പ്രകാശൻ, കാർഷിക ഗ്രൂപ്പ് അംഗങ്ങളായ എ.ബി. സോമൻ, ടി. സുരേഷ് കുമാർ, വി.ആർ. അരുൺകുമാർ, പി.എൻ. അരുൺകുമാർ എന്നിവർ പങ്കെടുത്തു. നടീൽ യന്ത്രമുപയോഗിച്ച് രണ്ടു ദിവസം കൊണ്ട് ഞാറുനടീൽ പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് ജ്യോതി വിത്താണ് വിതയ്ക്കുന്നത്. കൃഷിക്ക് ആവശ്യമായ പലിശരഹിത വായ്പയും മറ്റു സഹായങ്ങളും ബാങ്ക് നൽകുന്നുണ്ട്.