കളമശേരി: തൃക്കാക്കര ഗവ: മോഡൽ എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ സാമൂഹികസേവനവിഭാഗമായ എക്സ് എം.ഇ.സി.സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ്, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റZ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുമായി സഹകരിച്ച്, ഏലൂർ,പാതാളം ഇ .എസ്.ഐ. ആശുപത്രിയിൽ 12 ലക്ഷം രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച സമ്പൂർണ ഓക്സിജൻ വിതരണ സംവിധാനം, വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്തു . ഒരേസമയം 77 രോഗികളുടെ കിടക്കകൾക്കരികിൽ ജീവവായു എത്തിയ്ക്കുവാൻ കഴിയുന്ന വിപുലമായ സൗകര്യമാണു ഒരുക്കിയിട്ടുള്ളത്. പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയും മോഡൽ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനുമായ ഡോ. എം. വി. രാജേഷ് പദ്ധതി വിശദീകരിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. കെ.ഐ.പ്രേംലാൽ , ട്രസ്റ്റ് പ്രസിഡന്റ് ജോർജ്ജ് .സി. കുര്യാക്കോസ് , ജേക്കബ് ജോസ്,​ മെഡിക്കൽ ഓഫീസർ ഡോ. മധു പി. ആർ,​ ബോർഡ് പ്രതിനിധികളായ രാധാകൃഷ്ണൻ, കെ. എൻ .ഗോപിനാഥ്, ഇബ്രാഹിംകുട്ടി, ഒ.എ.നിസ്സാം , ടോം തോമസ് തുടങ്ങിയവരും പങ്കെടുത്തു.