
പറവൂർ: കൊവിഡ് വ്യാപനത്താൽ ദുരിതത്തിലായ നേന്ത്രവാഴ കർഷകർക്ക് സഹായവുമായി കേരള കർഷകസംഘം ചേന്ദമംഗലം ഈസ്റ്റ് വില്ലേജ് കമ്മിറ്റി. കർഷകർ ഉത്പാദിക്കുന്ന നേന്ത്രക്കുലകൾ കിലോക്ക് മുപ്പത് രൂപക്ക് കർഷക സംഘം വാങ്ങി ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകും. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫിന് നേന്ത്രക്കുല നൽകി കേരള കർഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, ബബിത ദിലീപ്, ടി.ആർ. ലാലൻ, സി.കെ. ബോസ്, എം.കെ. വേണു, സി.എസ്. ബൈജു, സത്യവാൻ എന്നിവർ പങ്കെടുത്തു.