പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയിൽ വീട്ടുമുറ്റത്തൊരു പുസ്തകം പദ്ധതി തുടങ്ങി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 25,000 ലധികം കുട്ടികളുടെ വീടുകളിൽ വായിക്കാൻ പുസ്തകങ്ങൾ എത്തിക്കുന്നതാണ് പദ്ധതി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എഴുപുന്ന ഗോപിനാഥ് ലൈബ്രറി ബാലവേദി സെക്രട്ടറി ദേവികൃഷ്ണയ്ക്കു പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ, യുവത സെക്രട്ടറി അഖില അശോകൻ എന്നിവർ പങ്കെടുത്തു. 50 ലധികം കുട്ടികളിലേക്ക് പുസ്തകം ക്ളബിലെ അക്ഷര സേന അംഗങ്ങൾ എത്തിച്ചു നൽകും.