rajeev
മൊബൈൽ ഫോൺ വിതരണ ഉദ്ഘാടനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോരമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്തിലെ 5 സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി ഓൺലൈൻ കോച്ചിംഗ് ക്ലാസ്സ്, മാനസികാരോഗ്യ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ്, ബ്ലോക്ക് മെമ്പർ മനു ശങ്കർ, ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ, കെ.എസ്.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.