mannam-scb-
മന്നം സർവീസ് സഹകരണ ബാങ്കിൽ വിദ്യാതംഗണി വായ്പയുടെ ഉദ്ഘാടനം സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാറും ബാങ്ക് പ്രസിഡന്റ് ടി.എ. ബഷീറും ചേർന്ന് നിർവഹിക്കുന്നു.

പറവൂർ: സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള വിദ്യാതംഗണി പലിശരഹിത വായ്പാ പദ്ധതി മന്നം സർവീസ് സഹകരണ ബാങ്കിൽ തുടങ്ങി. പറവൂർ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാറും ബാങ്ക് പ്രസിഡന്റ് ടി.എ. ബഷീറും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.കെ. സുനിൽദത്ത്, വി.വി. സജീവ്, സി.പി. ഷാജി, സെക്രട്ടറി എം.എൻ. കുമുദ എന്നിവർ പങ്കെടുത്തു.