karshika-bank-paravur-
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറിയായി വിരമിച്ച എ.കെ മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉപഹാരം സമ്മാനിക്കുന്നു.

പറവൂർ: 27വർഷത്തെ സേവനത്തിന് ശേഷം പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറിയായി വിരമിച്ച എ.കെ മണിക്ക് യാത്രയയപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി..ഡി സതീശൻ ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി പോൾ, ടി.എ.നവാസ്, ഡേവിസ് പനയ്ക്കൽ, പി.പി.ജോയ്, പി.സി.രഞ്ജിത്ത്, ഷീന സോജൻ, ആനി തോമസ്, ലത മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എ അൻവർ എന്നിവർ പങ്കെടുത്തു.