ആലുവ: ലോക്ക്‌ഡൗണിന് ശേഷം പുതുതായി ട്രെയിൻ സർവീസ് തുടങ്ങിയപ്പോൾ റിസർവേഷൻ ഉള്ളവർക്കു മാത്രമേ യാത്ര അനുവദിക്കുവെന്നത് സാധാരണ യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടിയാണെന്നും റെയിൽവേയുടെ തുഗ്ലക്ക് ഭരണ പരിഷ്‌കാരം പിൻവലിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക്ക് കാവുങ്കൽ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയും അൺ റിസർവ്ഡ് കോച്ചുകൾ അനുവദിക്കയും വേണം. കേന്ദ്ര റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.