കൊച്ചി: കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് മദ്യവില്പ്ന കേന്ദ്രങ്ങൾക്ക് മുന്നിൽ ഒാൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജൂലായ് 6 ന് ഇരിപ്പ് സമരം നടത്തും. സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 11 മുതൽ വൈകുന്നേരം 6 വരെ സമരം നടത്തും. എറണാകുളം ജില്ലയിലെ 13 മദ്യവില്പന കേന്ദ്രങ്ങൾക്ക് മുന്നിലാണ് സമരം. വിവാഹ ചടങ്ങുകൾക്ക് കാറ്ററിംഗ് അനുവദിക്കുക, കാറ്ററിംഗ് സ്ഥാപന ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ ലോൺ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വി.കെ.വർഗീസ്, റോബിൻ കെ.പോൾ, ഫ്രെഡി അൽമേഡ എന്നിവർ പങ്കെടുത്തു.