nagarasabha-covid-
പറവൂർ നഗരത്തിലെ രോഗികൾക്കും മുതിർന്നവർക്കുമുള്ള കൊവിഡ് വാക്സിനേഷൻ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിക്കുന്നു.

പറവൂർ: പറവൂർ നഗരസഭയിൽ പാലീയേറ്റീവ് കെയർ ലിസ്റ്റിൽപ്പെട്ട രോഗികൾക്കും വയോജനങ്ങൾക്കുമായുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. 202 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. പെരുമ്പടന്ന കണ്ണാത്തുശ്ശേരിൽ ശാന്ത ബാലകൃഷ്ണനാണ് ആദ്യ വാക്സിൻ സ്വീകരിച്ചത്. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, ജഹാംഗീർ തോപ്പിൽ, സ്റ്റാഫ് നഴ്സ് ഡെയ്സി, കമ്യൂണിറ്റി നേഴ്സ് ഡെയ്സി എന്നിവർ പങ്കെടുത്തു.