കൊച്ചി: കൊവിഡ് ലോക്ക് ഡൗണിൽ അടച്ചിട്ട ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ബാങ്ക് വായ്പ എടുത്തും കിടപ്പാടം പണയപ്പെടുത്തിയും ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന നൂറുകണക്കിന് ആളുകളുടെ വരുമാനം മുടങ്ങിയിട്ട് മാസങ്ങളായി. ജീവിതച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വായ്പ തിരിച്ചടവ്, പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി നിരവധി ബാധ്യതകളാണ് ഇവർ അഭിമുഖീകരിക്കുന്നത്. പ്രസിഡന്റ് കെ.എ. അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ബൈജു. ഫിലോമിനാ ജോർജ് എന്നിവർ സംസാരിച്ചു.