പറവൂർ: ചക്കുമരശ്ശേരി ആൽത്തറ വാട്ട്സ്ആപ്പ് കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനത്തിന് മൂന്ന് മൊബൈൽ ഫോണും 1000 നോട്ടുബുക്കുകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം റിട്ട. ട്രഷറി ഓഫീസർ കെ.ബി. അയ്യപ്പൻ നിർവഹിച്ചു. ഗ്രൂപ്പ് അംഗം എൻ.കെ. സജീവ് ചക്കുമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എ.എസ്. ശ്രീജിത്ത്, പി.ജെ. ജോബി, എം.ബി. മനോജ്, ദിലീപ് മാസ്റ്റർ, കെ.പി. സജീവ്, പ്രജിത്ത്, കെ.ജി. ജിയോ, കെ.എ. ഗോപി, സലിം കുമാർ കൊല്ലംപറമ്പിൽ, പി.ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.