cpm
കാഞ്ഞൂർ സി.പി.എം. കൊ വിഡ് ഹെൽപ്പ് ഡെസ്ക് നൽകുന്ന ഭക്ഷ്യക്കറ്റു വിതരണം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: സി.പി.എം കാഞ്ഞൂർ പഞ്ചായത്ത് എട്ടാം വാർഡ് ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി, പലഹാര കിറ്റും, മുട്ടയും വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. എൻ. സന്തോഷ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.സലിം കുമാർ, കെ.പി.ബിനോയ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി, ചന്ദ്രവതി രാജൻ, കെ.വി.വിപിൻ, പി.അശോകൻ, കെ.വി.അഭിജിത്, ടി.എൻ.ഷണ്മുഖൻ, മിഥുൻ പ്രകാശ്, പി.തമ്പാൻ, അശ്വതി ഷൈൻ എന്നിവർ പങ്കെടുത്തു. കൊവിഡ് സന്നദ്ധസേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.