തൃക്കാക്കര: തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന്, കവി എസ്.രമേശൻ നായർ അനുസ്മരണം ഓൺലൈനായി നടത്തും. പ്രശസ്ത കവിയും കേരള ചീഫ് സെക്രട്ടറിയുമായ ഡോ.വി.പി ജോയ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും. കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും.