കളമശേരി: കുസാറ്റ് ഗവേഷണ രംഗത്തും അദ്ധ്യയന രംഗത്തും മാതൃകയാണെന്ന് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു കൊണ്ട് വ്യവസായ നിയമവകുപ്പു മന്ത്രി പി.രാജീവ് പറഞ്ഞു. കുസാറ്റ് ജീവനക്കാരുടെ വകയായും ,ടീച്ചേഴ്‌സ് അസോസിയേഷൻ വകയായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെക്കുകൾ മന്ത്രി ഏറ്റുവാങ്ങി. സർക്കാർ തിരിച്ചുനൽകിയ സാലറി ചലഞ്ചിന്റെ ആദ്യഗഡുവാണ് ജീവനക്കാർ സംഭാവന നൽകിയത്. വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ ,പ്രൊ വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ ,രജിസ്ട്രാർ ഡോ വി.മീര ,ഫിനാൻസ് ഓഫീസർ എം.എസ് . സുധീർ, പരീക്ഷാ കൺട്രോളർ ഡോ.പി.ബെഞ്ചമിൻ വർഗീസ്, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, ഡോ.സി.കെ.ആനന്ദൻ, ഡോ.കെ.അജിത, ഡോ.അരുൺ ബാലകൃഷ്ണൻ, എ.എസ്.സിനേഷ് എന്നിവർ പങ്കെടുത്തു.